Friday, August 29, 2008

കാത്തിരിപ്പ്

വിടരുന്ന പൂവിൻ ചുണ്ടിലെ തേൻകണം
അറിയാതെ മോഹിച്ച കാർവണ്ടു ഞാൻ
നിനക്കായിയെന്റെ ബാല്യങ്ങളെല്ലാം
ഹോമിച്ചുവെന്നതേ സത്യം ...............
ഇന്നൊരുപഗ്രഹമെന്നകണക്കെ
നിൻ ചുറ്റിലുമാണെൻ ഭ്രമണം............

7 comments:

റിജാസ്‌ said...

വിടരുന്ന പൂവിൻ.....

പാര്‍ത്ഥന്‍ said...

റിജാസ്‌ പുതിയ ആളാണല്ലേ. ഇവിടെ വേറൊരു 'സഹയാത്രികന്‍' ഉണ്ട്‌. പലര്‍ക്കും അറിയാവുന്നതും ആണ്‌. താങ്കളുടെ പേര്‌ ഒന്നു മാറ്റുന്നതാണ്‌ നല്ലത്‌. അല്ലെങ്കില്‍ വായിക്കുന്നവര്‍ തെറ്റിദ്ധരിക്കാനിടവരും.

ശ്രീ said...

ബൂലോകത്തേയ്ക്കു സ്വാഗതം.

പാര്‍ത്ഥന്‍ പറഞ്ഞ അഭിപ്രായത്തെ പിന്‍‌താങ്ങുന്നു.

വിചാരം said...

സ്വാഗതം.
അടിയുടേയും ഇടിയുടേയും, വാഗ്വാദത്തിന്റേയും സംവാദത്തിന്റേയും, സ്നേഹത്തിന്റേയും കരുണയുടേയും, വര്‍ഗ്ഗീയതയുടേയും മതനിരപേക്ഷതയുടേയും, ഈശ്വര വിശ്വാസത്തിന്റേയും നിരീശ്വരവാദത്തിന്റേയും, ആത്മീകതയുടേയും ഭൌതീകതയുടേയും, രാഷ്ട്രീയത്തിന്റേയും അരാഷ്ട്രീയത്തിന്റേയും,ബുദ്ധിമാന്മാരുടേയും മണ്ടന്മാരുടേയും, പാട്ടുക്കാരുടേയും പ്രാസംഗികരുടേയും, വര്‍മ്മമാരുടേയും അനോണിമാരുടേയും, ചിന്തകരുടേയും വാഗ്മികളുടേയും, എല്ലാത്തരം ജോലിക്കാരുടേയും ബൂലോഗത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഇനി വല്ലപ്പോഴും ഗോധയില്‍ വെച്ച് കാണാം :)

റിജാസ്‌ said...

പാര്‍ത്ഥന്‍ പറഞത് ശരിയാണ് പുതിയ ആളാണ് ഞാൻ
താങ്കൾ പറഞ്ഞത് പോലെ പേര് മാറ്റിയിട്ടുണ്ട്. ചൂണ്ടികാണിച്ചതിന് നന്ദി........

ശ്രീ : നന്ദി ..........
വിചാരം : നന്ദി ..........

നജൂസ്‌ said...

സ്വാഗതം സഖാവെ..

പാര്‍ത്ഥന്‍ said...

ഇപ്പോള്‍ വീണ്ടും സ്വാഗതം.