Wednesday, September 3, 2008

ഹൈഡ് ആക്ടും ഇന്ത്യയും

ഹൈഡ് ആക്ട് അമേരിയ്ക്കയുടെ ആഭ്യന്തര നിയമമാണ്. അത് ഇന്ത്യ നേരിട്ടു ബാധിയ്ക്കും എന്നു പറയുന്നത് ശരിയല്ല എന്നായിരുന്നു. അതിനെ അനുക്കൂലിച്ചിരുന്ന ആളുകൾ പറഞ്ഞിരുന്നത്. അവരെല്ലാം ആ അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നോ...... ?. ബുഷ് സെനറ്റ് അംഗങ്ങൾക്ക് ഏഴുതിയ കത്ത് പുറത്തുവന്നത് എല്താരും അറിഞ്ഞിട്ടുണ്ടാവുമല്ലോ?ഈ കരാറുമായി മുന്നോട്ട് പോയിരുന്നു സമയത്ത് തന്നെ ഇടതുപക്ഷബുദ്ധിജീവികളും മറ്റും പറഞ്ഞിരുന്ന കാര്യമാണ് ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണെന്ന് എന്നുള്ളത്. പക്ഷെ അപ്പോൾ എല്ലാം ചിലർ പറഞ്ഞിരുന്നത് അവർ ആണവകരാറിനെ എതിർക്കുന്നത് ചൈനയെ സഹായിക്കാൻ വേണ്ടിയാണ് എന്നാണ്. ഇപ്പോൾ എന്താണ് അവർക്ക് പറയാനുള്ളത് എന്നറിയാൻ ആഗ്രഹം ഉണ്ട്.. അമേരിക്ക ഈ കരാറുമായി മുന്നോട്ടുപോയിരുന്ന സമയത്ത് തന്നെ ഒരു രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചിരുന്നു. ഇപ്പോൾ അത് മറനീക്കി പുറത്തുവന്നിരിക്കുന്നു.
ഇപ്പോൾ ടി പി ശ്രീനിവാസനെ പോലുള്ള നയതന്ത്രവിധക്തർ പറയുന്നത് ഈ കരാറിൽ ഒപ്പ് ഇട്ടുകഴിഞ്ഞാൽ പിന്നെ ഇന്ത്യക്ക് ആണവപരീഷണം നടത്താൻ സാധിക്കില്ല എന്നാണ്. അങ്ങനെ ഇന്ത്യ ശ്രമിച്ചാൾ അമേരിക്കക്ക് ഈ കരാറിൽ നിന്നും പിന്മാറാം. അങ്ങനെ അമേരിക്കയുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും ഈ കരാർ നിലവിൽ വരുക.
അമേരിക്കയുടെ ഉദ്ദേശ്യം ഇന്ത്യയെ അവരുടെ സഖ്യരാജ്യം ആക്കിമാറ്റുക എന്നതാണ്.

5 comments:

റിജാസ്‌ said...

"ഹൈഡ് ആക്ടും ഇന്ത്യയും"

മൂര്‍ത്തി said...

കാത്തിരിക്കാം..വ്യാഖ്യാനങ്ങളുമായി സര്‍ക്കാര്‍ പണ്ഡിതര്‍ വരും വരെയ്ക്കും.

അനില്‍@ബ്ലോഗ് // anil said...

ഓ,
ഇതിനൊക്കെ എതു അഭിപ്രായം പറയാനാ!!
മന്മൊഹന്‍ സിങ് ഇന്ത്യയുടെ രക്ഷകനും ജോര്‍ജ് ബുഷ് ചെന്നായ്ത്തൊലണിഞ്ഞ വെറും ആടുമല്ലെ. ചൈനീസ് ചാര‍ന്മാരായ ഇടതുപക്ഷക്കാര്‍ മാധ്യമങ്ങളെ സ്വാധീനിച്ചിടുന്ന വാര്‍ത്തകളാവും ഇന്നലെ വന്നതു.

ഓഫ്ഫ് ടൊപിക്.

കാത്തിരിപ്പില്‍ പാര്‍ഥന്‍ പറഞ്ഞതു കണ്ടിരിക്കുമല്ലൊ.

റിജാസ്‌ said...

മൂർത്തി പറഞ്ഞതുപോലെ കാത്തിരിക്കാം
പ്രിയ അനിൽ : മന്മൊഹന്‍ സിങ് ഇന്ത്യയുടെ രക്ഷകനല്ല ജോര്‍ജ് ബുഷിന് വേണ്ടി ചലിക്കുന്ന പാവയാണ്. മന്മൊഹന്‍ സിങും കൂട്ടരും അമേരിക്കയുടെ ചാരൻമാർ ആയി മാറി.
ഏത് കരാർ നടപ്പിലാക്കിയാലും അത് സ്വന്തം രാജ്യത്തിന്തെ താല്പര്യം സംരക്ഷിച്ചു കൊണ്ടാവണം അതിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ അമേരിക്ക അതിൽ വിജയിച്ചു.

ഇടതുപക്ഷക്കാര്‍ മാധ്യമങ്ങളെ സ്വാധീനിച്ചിടുന്ന വാര്‍ത്തകളാവും ഇന്നലെ വന്നതു എന്നു പറയുന്നത് മണ്ട്ത്തരം ആണ് അനിലേ ..........

ജോസുകുട്ടി said...

എന്തായാലും ഇവിടെ കാട് നശിപ്പിക്കാന്‍ പറ്റില്ല.. ഡീസലിന് പണ്ടാരം വിലയും.. എന്നാ പിന്നെ കുറച്ചു യുറേനിയം വാങ്ങിച്ചു കത്തിച്ചു കറന്റ് തരാം എന്ന് പാവം സിങ്ങ് കരുതിയത്‌ ഒരു തെറ്റാണു അല്ലെ..

ഈ ഹൈഡ് ആക്ട്‌ എന്നൊക്കെ പറയ്ന്നത് വെറും ഓല പടക്കം അല്ലെ അനിയ.. അടുത്ത വട്ടം ബ ജ പ കേറട്ടെ.. നമുക്ക് ഒരു പടക്കം കൂടെ പൊട്ടിക്കാം.. അതോടെ തീരും ഈ കരാര്‍...