Monday, September 22, 2008

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തടസം നിൽക്കരുത്.

വിഴിഞ്ഞം അന്താരാഷ്ട് തുറമുഖമായി വികസിപ്പിക്കണമെന്നത് കേരളത്തിലുള്ളവരുടെ വളരെ കാലമായുള്ള ആവശ്യമാണ്. അത് ഉടനെയൊന്നും നടപ്പിലാകുമെന്ന് ആരും കരുതിയതും ഇല്ല. ഈ ആവശ്യത്തിനുവേണ്ടി കേരളം വളെരെ കാലമായി പരിശ്രമിക്കുകയായിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് ഇപ്പോൾ പുതുജീവൻ വെച്ചത് പ്രതിരോധ വകുപ്പിൽ നിന്നും അനുമതി ലഭിച്ചതോടെയാണ്. ഒരു മലയാളിയയ ഏ കെ ആൻറ്റണി മന്ത്രി കസേരയിൽ ഉള്ളതുകൊണ്ടാണ് വളരെ പെട്ടെന്ന് അനുമതി ലഭിച്ചത്. അതിനു ശേഷവും കേരള സർക്കാരിൻറെ നിരന്തരമായ ഇടപെടൽ കൊണ്ട് പദ്ധതിക്ക് അന്തിമാനുമതിയും കിട്ടി. ഈ പദ്ധതിക്കുണ്ടായിരുന്ന അവസാന തടസ്സവും മാറികിട്ടിയതിൽ സന്തോഷിക്കുബോൾ ആണ് പുതിയ വാർത്ത എത്തുന്നത് പ്രദേശവാസികൾ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഏര്യയുമായി ബദ്ധപ്പെട്ടു സമരത്തിൽ ഇറങ്ങാൻ പോകുന്നു എന്ന്.
നമ്മുടെ വളരെകാലത്തെ പരിശ്രമം കൊണ്ട് നേടിയെടുത്ത വിഴിഞ്ഞം തുറമുഖ പദ്ധതി എന്തു കാരണത്തിന്റെ പേരിലായാലും നമ്മുക്ക് നഷ്ടപെടാൻ പാടില്ല. അതിനുവേണ്ടി എല്ലാവരും പരിശ്രമിക്കണം.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവെണ്ടി കേരളം ശ്രമിക്കുന്ന അവസരത്തിൽ തന്നെ ഇതിനു തുരങ്കം വെക്കാൻ പല ലോബികളും ശ്രമിച്ചിരുന്നു അതിനെയെല്ലാം അതിജീവിച്ചാണ് നമ്മൾ ഇതുവരെ എത്തിയത്. അതിനാൽ കേരള സർക്കാർ എത്രയും പെട്ടെന്ന് സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന തദ്ദേശിയരായ ആളുകളുമായി ചർച്ചനടത്തി അവരുടെ സംശയങ്ങൾ ദുരീകരിച്ചു എത്രയും പെട്ടെന്നു പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കേണ്ടതാണ്.
ഇവിടെ സമരത്തിൽ ഏർപ്പെടുന്നവർക്ക് ഉൾക്കണ്ട ഉണ്ടാവും കാരണം അവർ ജനിച്ചുവീണ മണ്ണും വീടും വിട്ടു എങ്ങോട്ടു പോകും എന്നുള്ള കാര്യത്തിൽ. അതിനാൽ സർക്കാർ അവരെ പുനരധിവസ്സിപ്പിക്കാൻ ആണ് ആദ്യം നടപടി എടുക്കേണ്ടത്. അവരുടെ സംശയം ന്യായം ആണെന്ന് മുൻപു പല പദ്ധതിക്കായി ഒഴിപ്പിച്ചവർ ഇപ്പോളും സർക്കാർ ഓഫീസ് കയറിയിറങ്ങുന്നത് കണ്ടാൽ നമ്മുക്ക് മനസിലാവും. അവരെ പിന്നെ സർക്കാരോ സർക്കാർ സംവിധാനമോ തിരിഞ്ഞുനോക്കാറില്ല. അതുപോലുള്ള സംഭവങ്ങൾ ഉണ്ടാവാതെ അവിടെ ജനിച്ചുവളർന്നവരെ സമീപ പ്രദേശങ്ങളിൽ പുനരിധിവസ്സിപ്പിച്ചു അവരെയും ഇതിൽ പങ്കാളികളാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
ഈ പദ്ധതി നടപ്പിലായി കഴിഞ്ഞാൽ അതു തിരുവനന്തപുരത്തിനും കേരളത്തിനുമാത്രമല്ല നമ്മുടെ രാജ്യത്തിനും വലിയൊരു നേട്ടമായി മാറും. ഇതു വന്നുകഴിഞ്ഞാൽ ഇന്നു നമ്മൾ പ്രധാനമായും ചരക്കുനീക്കം നടത്തുന്ന കൊളംബോ, ദുബായ് എന്നീ തുറമുഖങ്ങളെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖത്തെ കേന്ദ്രീകരിച്ചായിരിക്കും പിന്നെയുള്ള ചരക്കുനീക്കം എല്ലാം.
അതിനാൽ വിഴിഞ്ഞം തുറമുഖം നടപ്പിലാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. സർക്കാർ ഈ പദ്ധതിക്കുള്ള എല്ലാ പ്രശനങ്ങളും പരിഹരിച്ചു എത്രയും പെട്ടെന്നു പൂർത്തിയാക്കാൻ ശ്രമിക്കണം. ഈ പദ്ധതിക്കുവേണ്ടി വളരെ ഏറെ പരിശ്രമിച്ച കേരള സർക്കാരിൽ നിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്.

3 comments:

റിജാസ്‌ said...

"വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തടസം നിൽക്കരുത്"

keralafarmer said...

വിഴിഞ്ഞം പദ്ധതിയുടെ തടസ്സങ്ങളെല്ലാം മാറി നടപ്പിലാവുമെന്ന് പ്രതീക്ഷിക്കാം.

B for Blogger said...

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കുടിയൊഴിപ്പിക്കപെടുന്നത് മുന്നൂറില്‍ താഴെ മാത്രം വീട്ടുകാരാണെന്നിരിക്കെ ചില ദുഷ്ടബുദ്ധികള്‍ തങ്ങളുടെ കുടില തന്ത്രത്തിലൂടെ ആള്‍ക്കാരുടെ മനസ്സില്‍ ആശങ്കയുടെ വിത്ത് വിതച്ചിരിക്കയാണ്. ഈ ആശങ്കകള്‍ അകറ്റാന്‍ റവന്യു വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടൂണ്ട്. പദ്ധതിക്കായുള്ള ഭുമി ഏറ്റെടുക്കുന്ന നടപടി വേഗത്തില്‍ പൂര്‍ത്തിയാകുമെന്നു നമ്മുക്ക് കരുതാം. അങ്ങനെ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാകട്ടെ.