Tuesday, September 16, 2008

അപർണ എന്ന മാലാഖ


അപർണ എന്ന പോലീസുകാരി നടത്തിയ മനുഷ്യത്വപരമായ് പ്രവർത്തനം നമ്മളെല്ലാം പത്രമാധ്യമങ്ങളിൽ നിന്നെല്ലാം അറിഞ്ഞിരുന്നല്ലോ ?. ഒരു ആക്രമണത്തിൽ വെട്ടേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ചു മരണപ്പെടുകയും ചെയ്ത സ്ത്രീയുടെ ബോഡി കൊണ്ടുപോകാൻ പണം ഇല്ലാതെ വിഷമിച്ചുനിന്ന കുടുംബത്തിന് സ്വന്തം സ്വർണവള ഊരികൊടുത്ത ആ മഹതിയെകുറിച്ചു നമ്മൾ അറിഞ്ഞുകഴിഞ്ഞു. അതിനെ കുറിച്ചു പലരും ബ്ലോഗിലും എഴുതിയിരുന്നു. അതുവായിക്കാതെ ആരെങ്കിലും വിട്ടുപോയെങ്കിൽ മുകളിൽ കൊടുത്തിട്ടുള്ള പേപ്പർ കട്ടിങ്ങ് വായിക്കുക...... ഒരു നിമിഷം സ്വയം ഒന്നു ചിന്തിക്കൂ അപർണ എന്ന ആ പോലീസുകാരിക്കു പകരം ഞാനോ നിങ്ങളോ ആയിരുന്നു അവിടെ ഉണ്ടായിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നു എന്ന് ..... സുഹ്യത്തുക്കളെ ചിന്തിക്കണം എങ്കിലേ അപർണ എന്ന മനുഷ്യസ്നേഹിയെ നമ്മുക്കു തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ ക്കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ആ സഹോദരിക്ക് മറ്റുള്ളവരുടെ ദുഖവും സങ്കടവും കാണാനുള്ള കണ്ണ് ഉണ്ടായി. ഇന്നെത്തെക്കാലത്ത് അപർണയെ പോലുള്ള മനുഷ്യസ്നേഹികളെ അപൂർവ്വമായെ കാണാൻ സാധിക്കുക്യുള്ളൂ. എന്തായാലും ഈ സഹോദരിക്ക് സർക്കാർ ധനസഹായവും ഗുഡ് എട്രിയും നൽകിയത് ഒരു നല്ലകാര്യം തന്നെയാണ്.ഇന്നെത്തെ ഈ കാലഘട്ടത്തിൽ സ്വന്തം സുഹ്യത്തുക്കളും കുടുംബക്കാരും ചെയ്യാൻ മടിക്കുന്ന കാര്യമാണ് അപർണ ചെയ്തിരിക്കുന്നത്. ഇത് നമ്മുക്കെല്ലാവർക്കും ഒരു പ്രജോധനം ആവട്ടെ എന്നാഗ്രഹിക്കുന്നു. കാരണം ഇന്നു നമ്മുക്ക് ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലാനാണല്ലോ കൂടുതൽ ഇഷ്ട്രം. അതിനെല്ലാം ഇടയിൽ ഇങ്ങനെയുള്ള മനുഷ്യസ്നേഹികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.എന്റെ പ്രിയപ്പെട്ട സഹോദരി ....... സഹോദരിക്കും കുടുംബത്തിനും എല്ലാ നല്ല ഭാവുകങ്ങളും നേരുന്നു.

7 comments:

റിജാസ്‌ said...

"അപർണ എന്ന മാലാഖ"

കരീം മാഷ്‌ said...

അപര്‍ണ്ണ ഒരു പോലീസുകാരിയാണെന്നതാണീ പുണ്യപ്രവൃത്തിയുടെ മേന്മ.

siva // ശിവ said...

ഇങ്ങനെയുള്ള നല്ല മനസ്സുകള്‍ ഇപ്പോഴും ഇവിടെയൊക്കെ ഉണ്ടെന്നറിയുന്നതില്‍ അതിയായ സന്തോഷം ഉണ്ട്...

Anoop Technologist (അനൂപ് തിരുവല്ല) said...

നല്ല മനസിന് അഭിനന്ദനങ്ങള്‍. ലേഖനത്തിന് നന്ദി.

ശ്രീജ എന്‍ എസ് said...

ദുഷ്ടതകള്‍ കാണുമ്പൊള്‍ വിളിച്ചു പറയുകയും നല്ലത് കാണുമ്പൊള്‍ കണ്ണും പൂട്ടി ഇരിക്കയുമാണ് നമ്മള്‍ പലപ്പോളും ചെയ്യാറ്...നന്നായി അപര്‍ണയെ പറ്റി എഴുതിയത്

നജൂസ്‌ said...

ചിലയിടങളിലെങ്കിലും നന്മ വറ്റിയിട്ടില്ലന്നുള്ളത്‌ തന്നെയാണ് ആശ്വാസം. വാക്കിനും വിശ്വാസത്തിനുമപ്പുറമാണ് പ്രവ്രത്തികൊണ്ടുള്ള നന്മ.
അപര്‍ണ്ണമാരുണ്ടാവട്ടെ.

റിജാസ്‌ said...

കരീം മാഷ്,അനൂപ് തിരുവല്ല , ശിവ, ശ്രീദേവി,നജൂസ് എല്ലാവർക്കും നന്ദി..

കരീം മാഷ്.. തീർച്ചയായും ശരിതന്നെയാണ്.

അനൂപ് തിരുവല്ല , ശിവ ... ഇങ്ങനെയുള്ള ഒരുപാട് പേർ ഉണ്ടാവട്ടേ അല്ലെ ??

ശ്രീദേവി ...ഇതുപോലുള്ള നല്ല പ്രവർത്തനങ്ങൾ സമൂഹത്തിൽ അറിയപെടുകയും ആദരിക്കപെടുകയും വേണം......

നജൂസ് ... പ്രവ്രത്തികൊണ്ടുള്ള നന്മ അതുതന്നെയാണ് എല്ലാതതിനെക്കാലും ഉത്തമം