Wednesday, September 24, 2008

അപർണയെ കേരളാ പോലീസ് ആദരിച്ചു

അപർണയെ കേരളാ പോലീസ് ആദരിച്ചു.
അപർണയെ കുറിച്ച് അറിയാത്തവർ ഇതിലേ വരുക
അപർണയെ പോലുള്ള നല്ലമനസ്സുള്ളവർ ഇനിയും ഉണ്ടാവട്ടെ. ഇന്നത്തെ സമൂഹത്തിൽ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുക എന്നു പറഞ്ഞാൽ വളരെ വലിയ കാര്യമാണ്. ഇന്നെത്തെ കാ‍ലഘട്ടത്തിൽ ആർക്കും ആരുടെയും കാര്യങ്ങൾ നോക്കാനുള്ള സമയം ഇല്ല. ഇതു പോലുള്ള സംഭവങ്ങൾ കണ്ടാൽ നമ്മളെല്ലാം ഒന്നു സഹതാപം കാണിച്ചിട്ടു പോകുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള അവസ്തയിൽ ഏർപ്പെടുന്നവർക്ക് സഹതാപം അല്ല വേണ്ടത് സഹാ‍യം ആണ്. സഹായം എന്നു പറയുന്നത് സാബത്തികമായുള്ളത് മാത്രമല്ല. നമ്മുക്ക് ശാരീരികമായും സഹായിക്കാൻ പറ്റും. അതിനൊന്നും ഇന്നു ആരും ശ്രമിക്കാറില്ല. അപർണയെ പോലുള്ള നല്ലവരായ ആളുകളെ കണ്ടു നമ്മുടെ ഇന്നിയുള്ള തലമുറയെങ്ങിലും പരസ്പരം സഹായിക്കുന്ന ഒരു സമൂഹത്തെ സ്യഷ്ടിക്കട്ടെ .
നമ്മുക്കും അപർണയെ മനസ്സുകൊണ്ട് ആദരിക്കാം.

Monday, September 22, 2008

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തടസം നിൽക്കരുത്.

വിഴിഞ്ഞം അന്താരാഷ്ട് തുറമുഖമായി വികസിപ്പിക്കണമെന്നത് കേരളത്തിലുള്ളവരുടെ വളരെ കാലമായുള്ള ആവശ്യമാണ്. അത് ഉടനെയൊന്നും നടപ്പിലാകുമെന്ന് ആരും കരുതിയതും ഇല്ല. ഈ ആവശ്യത്തിനുവേണ്ടി കേരളം വളെരെ കാലമായി പരിശ്രമിക്കുകയായിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് ഇപ്പോൾ പുതുജീവൻ വെച്ചത് പ്രതിരോധ വകുപ്പിൽ നിന്നും അനുമതി ലഭിച്ചതോടെയാണ്. ഒരു മലയാളിയയ ഏ കെ ആൻറ്റണി മന്ത്രി കസേരയിൽ ഉള്ളതുകൊണ്ടാണ് വളരെ പെട്ടെന്ന് അനുമതി ലഭിച്ചത്. അതിനു ശേഷവും കേരള സർക്കാരിൻറെ നിരന്തരമായ ഇടപെടൽ കൊണ്ട് പദ്ധതിക്ക് അന്തിമാനുമതിയും കിട്ടി. ഈ പദ്ധതിക്കുണ്ടായിരുന്ന അവസാന തടസ്സവും മാറികിട്ടിയതിൽ സന്തോഷിക്കുബോൾ ആണ് പുതിയ വാർത്ത എത്തുന്നത് പ്രദേശവാസികൾ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഏര്യയുമായി ബദ്ധപ്പെട്ടു സമരത്തിൽ ഇറങ്ങാൻ പോകുന്നു എന്ന്.
നമ്മുടെ വളരെകാലത്തെ പരിശ്രമം കൊണ്ട് നേടിയെടുത്ത വിഴിഞ്ഞം തുറമുഖ പദ്ധതി എന്തു കാരണത്തിന്റെ പേരിലായാലും നമ്മുക്ക് നഷ്ടപെടാൻ പാടില്ല. അതിനുവേണ്ടി എല്ലാവരും പരിശ്രമിക്കണം.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവെണ്ടി കേരളം ശ്രമിക്കുന്ന അവസരത്തിൽ തന്നെ ഇതിനു തുരങ്കം വെക്കാൻ പല ലോബികളും ശ്രമിച്ചിരുന്നു അതിനെയെല്ലാം അതിജീവിച്ചാണ് നമ്മൾ ഇതുവരെ എത്തിയത്. അതിനാൽ കേരള സർക്കാർ എത്രയും പെട്ടെന്ന് സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന തദ്ദേശിയരായ ആളുകളുമായി ചർച്ചനടത്തി അവരുടെ സംശയങ്ങൾ ദുരീകരിച്ചു എത്രയും പെട്ടെന്നു പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കേണ്ടതാണ്.
ഇവിടെ സമരത്തിൽ ഏർപ്പെടുന്നവർക്ക് ഉൾക്കണ്ട ഉണ്ടാവും കാരണം അവർ ജനിച്ചുവീണ മണ്ണും വീടും വിട്ടു എങ്ങോട്ടു പോകും എന്നുള്ള കാര്യത്തിൽ. അതിനാൽ സർക്കാർ അവരെ പുനരധിവസ്സിപ്പിക്കാൻ ആണ് ആദ്യം നടപടി എടുക്കേണ്ടത്. അവരുടെ സംശയം ന്യായം ആണെന്ന് മുൻപു പല പദ്ധതിക്കായി ഒഴിപ്പിച്ചവർ ഇപ്പോളും സർക്കാർ ഓഫീസ് കയറിയിറങ്ങുന്നത് കണ്ടാൽ നമ്മുക്ക് മനസിലാവും. അവരെ പിന്നെ സർക്കാരോ സർക്കാർ സംവിധാനമോ തിരിഞ്ഞുനോക്കാറില്ല. അതുപോലുള്ള സംഭവങ്ങൾ ഉണ്ടാവാതെ അവിടെ ജനിച്ചുവളർന്നവരെ സമീപ പ്രദേശങ്ങളിൽ പുനരിധിവസ്സിപ്പിച്ചു അവരെയും ഇതിൽ പങ്കാളികളാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
ഈ പദ്ധതി നടപ്പിലായി കഴിഞ്ഞാൽ അതു തിരുവനന്തപുരത്തിനും കേരളത്തിനുമാത്രമല്ല നമ്മുടെ രാജ്യത്തിനും വലിയൊരു നേട്ടമായി മാറും. ഇതു വന്നുകഴിഞ്ഞാൽ ഇന്നു നമ്മൾ പ്രധാനമായും ചരക്കുനീക്കം നടത്തുന്ന കൊളംബോ, ദുബായ് എന്നീ തുറമുഖങ്ങളെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖത്തെ കേന്ദ്രീകരിച്ചായിരിക്കും പിന്നെയുള്ള ചരക്കുനീക്കം എല്ലാം.
അതിനാൽ വിഴിഞ്ഞം തുറമുഖം നടപ്പിലാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. സർക്കാർ ഈ പദ്ധതിക്കുള്ള എല്ലാ പ്രശനങ്ങളും പരിഹരിച്ചു എത്രയും പെട്ടെന്നു പൂർത്തിയാക്കാൻ ശ്രമിക്കണം. ഈ പദ്ധതിക്കുവേണ്ടി വളരെ ഏറെ പരിശ്രമിച്ച കേരള സർക്കാരിൽ നിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്.

Tuesday, September 16, 2008

അപർണ എന്ന മാലാഖ


അപർണ എന്ന പോലീസുകാരി നടത്തിയ മനുഷ്യത്വപരമായ് പ്രവർത്തനം നമ്മളെല്ലാം പത്രമാധ്യമങ്ങളിൽ നിന്നെല്ലാം അറിഞ്ഞിരുന്നല്ലോ ?. ഒരു ആക്രമണത്തിൽ വെട്ടേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ചു മരണപ്പെടുകയും ചെയ്ത സ്ത്രീയുടെ ബോഡി കൊണ്ടുപോകാൻ പണം ഇല്ലാതെ വിഷമിച്ചുനിന്ന കുടുംബത്തിന് സ്വന്തം സ്വർണവള ഊരികൊടുത്ത ആ മഹതിയെകുറിച്ചു നമ്മൾ അറിഞ്ഞുകഴിഞ്ഞു. അതിനെ കുറിച്ചു പലരും ബ്ലോഗിലും എഴുതിയിരുന്നു. അതുവായിക്കാതെ ആരെങ്കിലും വിട്ടുപോയെങ്കിൽ മുകളിൽ കൊടുത്തിട്ടുള്ള പേപ്പർ കട്ടിങ്ങ് വായിക്കുക...... ഒരു നിമിഷം സ്വയം ഒന്നു ചിന്തിക്കൂ അപർണ എന്ന ആ പോലീസുകാരിക്കു പകരം ഞാനോ നിങ്ങളോ ആയിരുന്നു അവിടെ ഉണ്ടായിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നു എന്ന് ..... സുഹ്യത്തുക്കളെ ചിന്തിക്കണം എങ്കിലേ അപർണ എന്ന മനുഷ്യസ്നേഹിയെ നമ്മുക്കു തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ ക്കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ആ സഹോദരിക്ക് മറ്റുള്ളവരുടെ ദുഖവും സങ്കടവും കാണാനുള്ള കണ്ണ് ഉണ്ടായി. ഇന്നെത്തെക്കാലത്ത് അപർണയെ പോലുള്ള മനുഷ്യസ്നേഹികളെ അപൂർവ്വമായെ കാണാൻ സാധിക്കുക്യുള്ളൂ. എന്തായാലും ഈ സഹോദരിക്ക് സർക്കാർ ധനസഹായവും ഗുഡ് എട്രിയും നൽകിയത് ഒരു നല്ലകാര്യം തന്നെയാണ്.ഇന്നെത്തെ ഈ കാലഘട്ടത്തിൽ സ്വന്തം സുഹ്യത്തുക്കളും കുടുംബക്കാരും ചെയ്യാൻ മടിക്കുന്ന കാര്യമാണ് അപർണ ചെയ്തിരിക്കുന്നത്. ഇത് നമ്മുക്കെല്ലാവർക്കും ഒരു പ്രജോധനം ആവട്ടെ എന്നാഗ്രഹിക്കുന്നു. കാരണം ഇന്നു നമ്മുക്ക് ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലാനാണല്ലോ കൂടുതൽ ഇഷ്ട്രം. അതിനെല്ലാം ഇടയിൽ ഇങ്ങനെയുള്ള മനുഷ്യസ്നേഹികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.എന്റെ പ്രിയപ്പെട്ട സഹോദരി ....... സഹോദരിക്കും കുടുംബത്തിനും എല്ലാ നല്ല ഭാവുകങ്ങളും നേരുന്നു.

Wednesday, September 10, 2008

വീണ്ടും ഒരു പൊന്നോണം കൂടി വരവായി


വീണ്ടും ഇതാ ഒരു പൊന്നോണം കൂടി പടിവാതിലിൽ എത്തി. ഓണത്തിനെ വരവേൾക്കാൻ ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ഓണത്തിനെ വരവേൾക്കാൻ നമ്മുക്ക് ഒന്നിച്ചുചേരാം.

കുട്ടിക്കാലത്തെ ഓണാഘോഷങ്ങൾ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പ്രവാസിയായതിനു ശേഷവും പതിവുപോലെ തന്നെ ഓണം ആഘോഷിക്കാറുണ്ട്. ഇത്തവണെ പരിശുദധ്മായ റമളാൻ മാസത്തിൽ ആണ് ഓണം പടിവാതിലിൽ എത്തിയിരിക്കുന്നത് അതിനാൽ ഞങ്ങളുടെ ഈ ഓണത്തിന്റെ മാറ്റ് കുറയുന്നു. എന്നാലും ഈ ഓണത്തിനും നിങ്ങളോടൊപ്പം ഹ്യദയം കൊണ്ട് ഞാനും പങ്കുചേരുന്നു.

എല്ലാവർക്കു എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകൾ

Wednesday, September 3, 2008

ഹൈഡ് ആക്ടും ഇന്ത്യയും

ഹൈഡ് ആക്ട് അമേരിയ്ക്കയുടെ ആഭ്യന്തര നിയമമാണ്. അത് ഇന്ത്യ നേരിട്ടു ബാധിയ്ക്കും എന്നു പറയുന്നത് ശരിയല്ല എന്നായിരുന്നു. അതിനെ അനുക്കൂലിച്ചിരുന്ന ആളുകൾ പറഞ്ഞിരുന്നത്. അവരെല്ലാം ആ അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നോ...... ?. ബുഷ് സെനറ്റ് അംഗങ്ങൾക്ക് ഏഴുതിയ കത്ത് പുറത്തുവന്നത് എല്താരും അറിഞ്ഞിട്ടുണ്ടാവുമല്ലോ?ഈ കരാറുമായി മുന്നോട്ട് പോയിരുന്നു സമയത്ത് തന്നെ ഇടതുപക്ഷബുദ്ധിജീവികളും മറ്റും പറഞ്ഞിരുന്ന കാര്യമാണ് ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണെന്ന് എന്നുള്ളത്. പക്ഷെ അപ്പോൾ എല്ലാം ചിലർ പറഞ്ഞിരുന്നത് അവർ ആണവകരാറിനെ എതിർക്കുന്നത് ചൈനയെ സഹായിക്കാൻ വേണ്ടിയാണ് എന്നാണ്. ഇപ്പോൾ എന്താണ് അവർക്ക് പറയാനുള്ളത് എന്നറിയാൻ ആഗ്രഹം ഉണ്ട്.. അമേരിക്ക ഈ കരാറുമായി മുന്നോട്ടുപോയിരുന്ന സമയത്ത് തന്നെ ഒരു രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചിരുന്നു. ഇപ്പോൾ അത് മറനീക്കി പുറത്തുവന്നിരിക്കുന്നു.
ഇപ്പോൾ ടി പി ശ്രീനിവാസനെ പോലുള്ള നയതന്ത്രവിധക്തർ പറയുന്നത് ഈ കരാറിൽ ഒപ്പ് ഇട്ടുകഴിഞ്ഞാൽ പിന്നെ ഇന്ത്യക്ക് ആണവപരീഷണം നടത്താൻ സാധിക്കില്ല എന്നാണ്. അങ്ങനെ ഇന്ത്യ ശ്രമിച്ചാൾ അമേരിക്കക്ക് ഈ കരാറിൽ നിന്നും പിന്മാറാം. അങ്ങനെ അമേരിക്കയുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും ഈ കരാർ നിലവിൽ വരുക.
അമേരിക്കയുടെ ഉദ്ദേശ്യം ഇന്ത്യയെ അവരുടെ സഖ്യരാജ്യം ആക്കിമാറ്റുക എന്നതാണ്.

Friday, August 29, 2008

കാത്തിരിപ്പ്

വിടരുന്ന പൂവിൻ ചുണ്ടിലെ തേൻകണം
അറിയാതെ മോഹിച്ച കാർവണ്ടു ഞാൻ
നിനക്കായിയെന്റെ ബാല്യങ്ങളെല്ലാം
ഹോമിച്ചുവെന്നതേ സത്യം ...............
ഇന്നൊരുപഗ്രഹമെന്നകണക്കെ
നിൻ ചുറ്റിലുമാണെൻ ഭ്രമണം............